കൊല്ലം: മദ്യലഹരിയിൽ മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കൊല്ലം ചടയമംഗലത്ത് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്. ചാടയമംഗലം ബിവറേജിന് അടുത്തുള്ള അടഞ്ഞുകിടന്ന കള്ള് ഷാപ്പിലായിരുന്നു സംഭവം. പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രതി നൗഷാദിനെ കൊലപ്പെടുത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.