എകരൂലില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. ജാര്‍ഖണ്ട് സ്വദേശി പരമേശ്വര്‍ (25) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന 7 ഇതരസംസ്ഥാനതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം. ഇവര്‍ എകരൂലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. രാത്രിയോടെ വാക്ക് തര്‍ക്കമുണ്ടാവുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നുവെന്നാണ് അറിയുന്നത്. ആഴത്തില്‍ മുറിവേറ്റ ഇയാളെ എകരൂല്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിഐ ടിപി ദിനേശിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!