റിയാദ്: ഇഖാമ ഇല്ലാത്തവർക്ക് സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പുതിയ നിയമം. ഇഖാമ കാലാവധി തീർന്നവർക്കും, സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവർക്കും രാജ്യം വിടാനായാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്.നേരത്തെ ഇന്ത്യൻ എംബസി വഴി മുഖേന അപേക്ഷിച്ചാൽ മാത്രമേ എക്‌സിറ്റ് നടപടികൾ ലഭ്യമായിരുന്നുള്ളൂ. അതിനായി മൂന്നും നാലും മാസം കാലതാമസം എടുക്കുമായിരുന്നു. ഇപ്പോൾ അതിന് പുറമേയാണ് മന്ത്രാലയത്തിൻറെ കീഴിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്ന പുതിയ രീതിക്ക് തുടക്കം കുറിച്ചത്.നിയമ കുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരിക്കുന്ന പ്രവാസികൾ സേവനം പരമാവധി ഉപയോഗപ്പെടുത്തി നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കണമെന്ന് സാമൂഹിക രംഗത്തുള്ളവർ ആവശ്യപ്പെട്ടു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!