വാഷിങ്ടൺ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഖത്തർ അമീറിനോട് മാപ്പ് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിനിടെയാണ് നെതന്യാഹു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽവിളിച്ച് സംസാരിച്ചത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് നെതന്യാഹു മാപ്പ് ചോദിച്ചത്. ഖത്തറിലെ പൊലീസുകാരന്റെ മരണത്തിലും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.