കോഴിക്കോട്: പറമ്പിൽ ബസാറിലെ ഒരു വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശിയായ അഖിലിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ഇയാൾ പിടിയിലായത്.മല്ലിശേരി താഴം മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി സ്ഥലത്തില്ലാത്ത തക്കം നോക്കി വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് പ്രതി വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വർണം കവർന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.നിരവധി മോഷണക്കേസുകളിൽ പ്രതിയായ അഖിലിനെ മറ്റൊരു മോഷണശ്രമത്തിനിടെയാണ് നാട്ടുകാർ തിരിച്ചറിഞ്ഞത്. കക്കോടിയിൽ പൂട്ടിക്കിടന്ന ഒരു വീട്ടിൽ കഴിഞ്ഞ രാത്രി ഇയാൾ മോഷണത്തിനായി ശ്രമിച്ചു. എന്നാൽ നാട്ടുകാർ വിവരമറിഞ്ഞതോടെ അഖിൽ താൻ കൊണ്ടുവന്ന സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.പോലീസ് ഈ സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, മോഷ്ടിച്ച മറ്റൊരു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഖിലിനെ പാറക്കുളത്ത് വെച്ച് പിടികൂടുകയായിരുന്നു.പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് അഖിൽ പ്രധാനമായും മോഷണം നടത്തിയിരുന്നത്. ചെറുതും വലുതുമായ 14-ഓളം കവർച്ചകളാണ് ഇയാൾ കോഴിക്കോട് നഗരപരിധിയിൽ ഇതിനോടകം നടത്തിയിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കേസുകൾ തെളിയുമെന്നാണ് പോലീസ് കരുതുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!