തിരുവനന്തപുരം: ആറു വയസുള്ള പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‌ വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടകവീട്ടിൽ വച്ചാണ് ഷിർഷാദ് ആറു വയസുകാരിയെ പീഡിപ്പിച്ചത്. സീതയുടെ ആൺ സുഹൃത്താണ് ഷിർഷാദ്.സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിർഷാദ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സീതയുടെ വീട് അയൽപക്കത്തായതിനാൽ കുട്ടി സ്ഥിരമായി ഇവിടെ എത്തുമായിരുന്നു. അത് മനസിലാക്കിയ ശേഷമാണ് ഷിർഷാദ്, സീതയുടെ അറിവോടെ കുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവരം മനസിലാക്കിയ രക്ഷകർത്താക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയതോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!