കാസർകോട്: കാസർകോട് 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്കയിൽ ആയിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവിക ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ദേവിക. ഇന്ന് രാവിലെയാണ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് മരിച്ച ദേവിക. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു വിദ്യാർഥിനി. ബേഡകം പോലീസ് സംഭവസ്ഥലത്തെത്തുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!