ആലുവയിലെ ദേശം അത്താണിയിലുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്നലെ രാത്രി വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രകോപിതനായ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടതാണ് സംഭവം. ഈ സമയം പമ്പിൽ നിറയെ വാഹനങ്ങളും ആളുകളുമുണ്ടായിരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി.രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ഇന്ധനം നിറയ്ക്കാൻ എത്തിയ കാറുമായി യുവാവിൻ്റെ ബൈക്ക് കൂട്ടിയിടിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ യുവാവ് പെട്രോൾ പമ്പിലെ ജീവനക്കാർക്കും മറ്റ് ആളുകൾക്കും നേരെ ഭീഷണി മുഴക്കി. തുടർന്ന്, തൻ്റെ ബൈക്കിൻ്റെ ഇന്ധന ടാങ്ക് തുറന്ന് അതിലേക്ക് ലൈറ്റർ ഉപയോഗിച്ച് തീയിടുകയായിരുന്നു.തീ ആളിക്കത്തിയതോടെ പമ്പിലുണ്ടായിരുന്നവർ ഭയന്ന് ചിതറിയോടി. എന്നാൽ, പമ്പ് ജീവനക്കാർ സമയോചിതമായി ഇടപെട്ട് അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണച്ചു. അതിവേഗം തീ അണച്ചതിനാൽ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കോ ഇന്ധന സംഭരണികളിലേക്കോ പടരാതെ വലിയൊരു അപകടം ഒഴിവാക്കാനായി. എങ്കിലും യുവാവിൻ്റെ ബൈക്ക് പൂർണമായി കത്തിനശിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!