തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ജലിയെയാണ് (28) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുറിക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാൽ തുടർ അന്വേഷണം നടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!