വിഴിഞ്ഞം: സോഷ്യൽ മീഡിയയിലെ റീൽസിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന ഒരു 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജീവൻ എന്നയാളാണ് പിടിയിലായത്.ബൈക്ക് റേസിങ് റീൽസുകളോട് ഇഷ്ടം പ്രകടിപ്പിച്ച് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ഇയാൾ ചങ്ങാത്തം കൂടുകയും, തുടർന്ന് അവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു പതിവ്. ഇങ്ങനെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പോലീസ് കേസെടുത്തതിനെ തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!