പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കോടതിയിൽ വെച്ച് ഭീഷണി മുഴക്കി. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് ഇയാൾ പറഞ്ഞു. വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ ഭീഷണി.2024 ജനുവരി 27-ന് പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019-ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും, സജിതയുടെ അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. ഇവർ കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ ആരോപിച്ചിരുന്നു.ഈ വൈരാഗ്യമാണ് സജിതയുടെ കൊലപാതകത്തിൽ കലാശിച്ചത്. സജിതയെ കഴുത്തറുത്ത് കൊന്ന ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഒളിച്ചുപോയ ചെന്താമരയെ ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നെന്മാറയിൽ എത്തി മറ്റു രണ്ടുപേരെയും കൊലപ്പെടുത്തിയത്.ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ പോത്തുണ്ടിയിൽ നടത്തിയ വ്യാപകമായ തിരച്ചിലിന് ഒടുവിലാണ് പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴും ഭീഷണി തുടർന്നതായി പോലീസ് പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!