മലപ്പുറം: തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) കൊല്ലപ്പെട്ട സംഭവത്തിൽ ആണ് നാല് സഹോദരങ്ങളെ പോലീസ് പിടികൂടിയത്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു യുവാവിന് നേരെ ആക്രമണമുണ്ടായത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുണ്ടായ മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ പോകുമ്പോൾ നാല് പേർ ചേർന്ന് തുഫൈലിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കുത്തേറ്റ ഉടൻതന്നെ തുഫൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!