നരിക്കുനിയുടെ ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത ജനസാഗരം തീർത്ത് നരിക്കുനി ഫെസ്റ്റ് ചരിത്രം രചിച്ചു.സംഘാടകരേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി നരിക്കുനിയുടെ പ്രിയ കലാകാരിയായ സുരഭി ലക്ഷമിയേയും വിനോദ് കോവൂരിനേയും സ്വീകരിക്കാൻ 6 മണിക്ക് മുന്നേ ജനം ഗ്രൗണ്ട് കയ്യടക്കിയിരുന്നു. സുരഭി ലക്ഷ്മി എത്തുന്നതിന് മുമ്പ് തന്നെ പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ സംഘാടകർ പ്രയാസപ്പെട്ടു ഫെസ്റ്റ് നഗരി ജനത്തിന് ഉൾകൊള്ളാൻ കഴിയാതെ വന്നപ്പോൾ സംഘടകർ ടിക്കറ്റ് ക്ലോസ് ചെയ്തുവെങ്കിലും നഗരിയിൽ പ്രവേശിച്ചതിനെകാൾരണ്ടിട്ടി ജനം പുറത്തുകാത്തിരിക്കുന്നുണ്ടായിരുന്നു.എല്ലാ നിയന്ത്രണങ്ങളും വിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ രണ്ട് കവാടങ്ങളും ചെയർമാന്റെ നിർദേശത്തോടെ തുറന്ന് വിടുകയായിരുന്നു.അക്ഷരാർത്ഥത്തിൽ ജനസാഗരം തീർത്ത് നരിക്കുനി ഫെസ്റ്റ് നരിക്കുനിയുടെ ചരിത്രം സൃഷ്ട്ച്ച് മുന്നേറുകയാണ് ഫെബ്രുവരി 22 ന് അവസാനിക്കുന്ന ഫെസ്റ്റ് വരും ദിവസങ്ങളിലും ജനം ഒഴുകിയെത്തുമെനാണ് പ്രതീക്ഷവികസന പ്രവർത്തനങ്ങളിൽ മാതൃക കാട്ടി കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചരിത്രം രചിച്ച നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സികെ സലീമിന്റെ നേതൃത്വത്തിൽ എല്ലാവരേയും ചേർത്ത് പിടിച്ച സംഘാടന മികവാണ് ഫെസ്റ്റിന്റ ഈ വിജയം, നരിക്കുനിക്കും പരിസരപ്രദേശങ്ങൾക്കും വലിയ ഒരു ഉണർവ്വാണ് ഈ ഫെസ്റ്റ് കൊണ്ട് ഉണ്ടായിട്ടുള്ളത്.എല്ലാ മേഘലയിലും ഒരു ഉണർവ്വ് നൽകുകയും കക്ഷി രാഷ്ട്രീയത്തിനും മത ചിന്തകൾക്കും അതീതമായി പരസ്പര സ്നേഹവും ബന്ധങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ഈ ഫെസ്റ്റിന്റെ പ്രധാന ഉദ്ദേശം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!