കോഴിക്കോട്: ഉള്ള്യേരി, ഒളളൂരിലെ വടക്കേകുന്നുമ്മൽ വാസുവിന്റെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം. ഭാഗ്യവശാൽ, വീട്ടുകാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാനായി. വലിയ സ്ഫോടന ശബ്ദത്തോടെ ഫ്രിഡ്ജ് പൂർണമായും കത്തിനശിക്കുകയും ഒരു തകരപ്പാട്ട പോലെയായി മാറുകയും ചെയ്തു. പുറത്തുവന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പകൽസമയത്തായിരുന്നത് കൊണ്ട് മാത്രമാണ് വീട്ടിലുണ്ടായിരുന്നവർക്ക് അപകടം കൂടാതെ രക്ഷപ്പെടാൻ സാധിച്ചത്. അടുക്കളയിൽ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജ് ശക്തമായ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ഉടൻതന്നെ തീ പടരുകയുമായിരുന്നു.തീപിടിത്തത്തിൽ ഫ്രിഡ്ജ് പൂർണമായി നശിച്ചു. അടുക്കളയിലുണ്ടായിരുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും ജനൽച്ചില്ലുകളും തകർന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വളരെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. ഈ ഞെട്ടിക്കുന്ന സംഭവത്തിൽ നിന്ന് വാസുവും കുടുംബവും ഇതുവരെ മുക്തരായിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!