നരിക്കുനി : മഴവില്ല് റസിഡന്റ്സ് അസോസിയേഷൻ നെടിയനാടിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി ബഹു: നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ സലീം ഉൽഘാടനം ചെയ്തു. റസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ എൻ.കെ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൊടുവള്ളി സിവിൽ പോലീസ് ഓഫീസർ ശ്രീ ശ്രീജിത്ത്, എ.പി അക്ഷയ് കുമാർ തുടങ്ങിയവർ ബോധവൽക്കരണ ക്ലാസ് നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഉമ്മു സൽമ മെമ്പർമാരായ ശ്രീമതി കെ.കെ ലതിക ശ്രീമതി ലൈല എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ മജീദ് സി.കെ, ടി.കെ സുരേഷ് കുമാർ, കെ.എം അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി ശ്രീ രവീന്ദ്രൻ പി സ്വാഗതവും വിനോദ് കുമാർ ആർ കെ നന്ദിയും പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!