കോട്ടയം: തെങ്ങ് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. വേളൂർ പപ്പനാൽ പരേതനായ ചാക്കോയുടെ മകൻ പി. ഷിനു(34)വാണ് മരിച്ചത്. കുമാരനല്ലൂർ എസ്എച്ച് മൗണ്ടിലെ പുരയിടത്തിൽ തെങ്ങ് മുറിക്കുന്നതിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.തെങ്ങ് മുറിക്കുന്നതിനിടെ ഷിനു മറിഞ്ഞു വീണ തെങ്ങിന് അടിയിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ.