പാലക്കാട്: അമ്മയുടെ കൺമുൻപിൽ വെച്ച് സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്‌ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു ദാരുണ സംഭവമുണ്ടായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെട്ടന്ന് ആരവ് അമ്മയുടെ കെെവിട്ട് ഓടുകയായിരുന്നു. ഈ സമയം പുറകെ വന്ന മറ്റൊരു സ്കൂൾ ബസ് കുട്ടിയെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വാടാനം കുറുശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആരവ്.