പാലക്കാട്: മുണ്ടൂരില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.കുമാരനെ ആക്രമിച്ച ശേഷവും ആന ജനവാസ മേഖലയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.