തൃശൂർ: യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടിൽ ഷൈജുവിന്റെ ഭാര്യ സിമിയാണ് മരിച്ചത്. തീപൊള്ളലേറ്റ് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇസ്രായേലിലായിരിന്നു സിമിക്ക് ജോലി. ഒരാഴ്ച മുമ്പാണ് ഇവർ നാട്ടിലെത്തിയത്.ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയിൽ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയിൽ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!