കാലിക്കറ്റ് സർവ്വകലാശാല 2023 – 24 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പ്രോഗ്രാം ഓഫീസറായി ഫാറൂഖ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ടി. മൻസൂറലിയെ തെരഞ്ഞെടുത്തു. നരിക്കുനി പാലങ്ങാട് സ്വദേശി തേലശ്ശേരി സുലൈമാൻ മാസ്റ്ററുടെ മകനാണ് ഫാറൂഖ് കോളേജ് മലയാള വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായ ഡോക്ടർ ടി. മൻസൂറലി. കഴിഞ്ഞ മൂന്നുവർഷമായി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ചുമതല കൂടി വഹിച്ച അദ്ദേഹത്തിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഫാറൂഖ് കോളേജ് എൻഎസ്എസ് യൂണിറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ടു. മൻസൂറലിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സാമൂഹ്യ ബോധവർക്കരണ പരിപാടികൾ, കാർഷിക വൃത്തി, ജീവകാരുണ്യ പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഫാറൂഖ് കോളേജ് എൻ എസ് എസ് യൂണിറ്റ് നടത്തിവരുന്നു. വിവിധ മേഖലകളിലെ ഇത്തരം പ്രവർത്തന മികവുകൾ പരിഗണിച്ചാണ് പ്രോഗ്രാം ഓഫീസർക്കും യൂണിറ്റിനും അവാർഡ് ലഭിച്ചത്.