വ്ജബൽപൂർ: വിളിച്ചിട്ട് ഫോണെടുക്കാഞ്ഞതിന് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് 19കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നത്. കുറച്ചു കാലമായി ജബൽപൂരിൽ താമസിച്ചുവരുന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയത്.പെൺകുട്ടി ഫോണെടുക്കാതായതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന് തോന്നിയതോടെയാണ് ക്രൂരകൃത്യത്തിന് യുവാവ് മുതിർന്നത്. കഴുത്തറുത്ത ശേഷം വയറ്റിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ഇപ്പോൾ ജബൽപൂരിൽ താമസിക്കുന്ന യുവാവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ്. പട്ടാപ്പകലാണ് കൊലപാതകം നടന്നതെങ്കിലും സാക്ഷികളില്ലാതിരുന്നത് ആദ്യം പൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!