കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ സ്മിനുവിന്റെ സുഹൃത്ത് മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. അതു തീർക്കാനാണ് കൊല നടത്തിയത്. സ്മിനോയെ സനീഷ് മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണ് കൊലപ്പെടുത്തുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം വീടിന്‍റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവ സ്ഥലത്ത് നിന്ന് സ്മിനോയുടെ മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് സംഭവം നടന്ന ദിവസം തന്നെ കൊലപാതക സാധ്യത സംശയിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സ്മിനുവിന്‍റെ അച്ഛനും അമ്മയും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സുഹൃത്താണ് സ്മിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!