കോഴിക്കോട്: വീടിന് പുറത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചത്. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മരിച്ചത്. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്ന് ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!