കണ്ണൂർ: പന്ത്രണ്ടുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ എന്ന യുവതിക്കെതിരെ തട്ടിപ്പ് പരാതിയും. രാഷ്ട്രീയ പ്രവർത്തകനായ തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 30 പവനും 7 ലക്ഷത്തോളം രൂപയും തട്ടിയെടുത്തതായി പൊലീസിൽ പരാതി നൽകി. 12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്. 12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി. തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി സ്നേഹയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.പതിനാലു വയസുള്ള ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്നേഹ കുട്ടിയെ പീഡിപ്പിക്കുന്നതിൻറെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. യുവതി ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുെവന്നും കണ്ടെത്തിയിട്ടുണ്ട്. പരാതിപ്പെട്ടാൽ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.സ്നേഹയെ കഴിഞ്ഞ മാസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പന്ത്രണ്ടുകാരിയെ നിരന്തരം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സർക്കിൾ ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പോക്സോ കേസിൽ യുവതിയെ പിടികൂടിയത്. ഈ പെൺകുട്ടിയുടെ സഹോദരനെയും സ്നേഹ പീഡിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുട്ടി വീട്ടുകാരോട് വിവരം തുറന്ന് പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു.പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോൺ പരിശോധിച്ചപ്പോൾ അധ്യാപകരാണ് സ്നേഹയുടെ അറസ്റ്റിന് വഴിവച്ചത്. അസ്വാഭാവികമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന വിവരം അധ്യാപകർ രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിങ് നടത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയോട് വാൽസല്യമാണെന്ന് പറഞ്ഞിരുന്ന സ്നേഹ സ്വർണ ബ്രേസ്ലറ്റും സമ്മാനമായി വാങ്ങി നൽകിയിരുന്നു.ലൈംഗീക ആക്രമണം നേരിട്ട ശേഷം കുട്ടിയിലുണ്ടായ ഭാവ മാറ്റമാണ് സംഭവം പുറത്തറിയാൻ കാരണമായത്. പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അദ്ധ്യാപികക്ക് മാസങ്ങളായി സംശയം തോന്നിയിരുന്നു. ഇതേതുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകി.തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെർലിൻ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെൽമെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെൽമെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെർലിൻ.