കോഴിക്കോട്: വാഹന പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അലൻദേവിനെ പരിശോധിച്ചത്. 1.6 ഗ്രാം രാസലഹരിയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പൊലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ് ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയത്. സംശയം തോന്നി നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പ്രതിയെ പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!