തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷൻ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ നിന്ന് ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ 22 പേർ സസ്പെൻഷനിൽ തുടരുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!