കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്. സംഭവത്തിൽ കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആശയുടെ കാല്‍ ഒടിഞ്ഞു. ഇതിന് പിന്നാലെ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടില്‍ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!