കാസർകോട്: കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം പുഴയിൽ. കാസർകോട് ഫുട്പാത്തിൽ പഴം കച്ചവടം നടത്തിവന്നിരുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മുതൽ സയ്യിദ് സക്കറിയയെ കാണാതാവുകയായിരുന്നു. യുവാവിനെ ചെമ്മനാട് പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.