കൊല്ലം: മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലായിരുന്നു സംഭവം. ആയൂർ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് (35) മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഇരുവരും മരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മയ്ക്ക് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശേഷം ഇയാൾ സ്വയം മരിക്കാനും തീരുമാനിച്ചു എന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്നു. തുടർന്ന് രഞ്ജിത്തിന്റെ മാതാവ് സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയിരുന്നു.കെഎസ്ഇബി ജീവനക്കാർ ബിൽ അടയ്ക്കാനുള്ള കാര്യം പറയാനായി ഇവരുടെ വീട്ടിലെത്തിയപ്പോൾ വീട്ടിൽ നിന്ന് വെള്ളം ആവശ്യപ്പെട്ടുള്ള ഞെരക്കം കേട്ടാണ് സംഭവം പുറത്തറിയുന്നത്. സുജാതയുടെ ശബ്ദം കേട്ട് അകത്ത് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.