കണ്ണൂർ: വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കൈതപ്രത്ത് 49 വയസുകാരനെ സന്തോഷ് എന്നയാൾ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണൻ എന്നയാളെ കൊലപ്പെടുത്തിയത്.തികച്ചും ആസൂത്രിതപരമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിൽ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു.‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളും എന്നത് ഉറപ്പ്’ എന്നാണ് പ്രതി സന്തോഷ് മുൻപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകൾ santhosh nk santhosh nk എന്ന പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. വൈകുന്നേരംഏഴരയോടെയായിരുന്നു സന്തോഷ് രാധാകൃഷ്ണന്റെ പണി നടക്കുന്ന വീട്ടിൽ എത്തുന്നത്. ഇവിടെ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സ്വദേശം ഇരിക്കൂർ കല്യാട്ട് ആണ്. കഴിഞ്ഞ കുറേ കാലമായി കൈതപ്രത്തായിരുന്നു ഇയാൾ താമസിച്ചു വരുന്നത്. ഇവിടെയാണ് പുതിയ വീട് നിർമ്മിക്കുന്നതും. വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.പ്രതി സന്തോഷ് ഇവിടെ എത്തിയത് മദ്യപിച്ചാണെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!