.താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്ന് കാരിയെ ബാംഗ്ലൂരിൽ കണ്ടെത്തി. കുട്ടി യുവാവിനൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്ന് വിവരം കർണാടക പോലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു, താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെടു. കഴിഞ്ഞ പതിനൊന്നാം തിയ്യതി രാവിലെ 9 മണിക്ക് പരീക്ഷ എഴുതാനായി പെരുമ്പള്ളിയിൽ നിന്നും പുതുപ്പാടി ഹൈസ്‌കൂളിലേക്ക് പുറപ്പെട്ട എട്ടാം ക്ലാസുകാരിയെ കാണ്മാനില്ലെന്ന് കാണിച്ച് രക്ഷിതാക്കളാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്, തുടർന്ന് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ തൃശൂർ KSRTC ബസ് സ്റ്റാൻ്റിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കാനായി കഴിഞ്ഞ പതിനാലാം തിയ്യതി കുട്ടി ബന്ധുവായ മുഹമ്മദ് അജ്നാസിന് ഒപ്പം എത്തിയ CCTV പുറത്തു വന്നിരുന്നു, കുട്ടിയുടെ കൈവശം മതിയായ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയിരുന്നില്ല, പിന്നീട് ഇവരെ കുറിച്ച് വിവരം ഒന്നും ലഭിച്ചിരുന്നില്ല, അതിനിടെയാണ് ഇന്നു പുലർച്ചെ ബാംഗ്ലൂരിൽ കണ്ടെത്തിയതായ വിവരം പോലീസിന് ലഭിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!