കോഴിക്കോട്: വീടിന്റെ മുന്നിലെ റോഡിലൂടെ 13 വയസുകാരൻ കാർ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. കോഴിക്കോട് ചെക്യാട് ആയിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് ചെക്യാട് സ്വദേശി നൗഷാദിനെതിരെ പോലീസ് കേസെടുത്തു. വീടിന് മുന്നിലുള്ള വഴിയിൽ കൂടി കുട്ടി ഇന്നോവ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളുൾപ്പെടെ കേരള പൊലീസിന്റെ പോർട്ടലിൽ പരാതി ലഭ്യമായതിന് പിന്നാലെയായിരുന്നു നടപടി.