ഫറോക്ക്: സ്കൂൾ വാനിൽനിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ മണ്ണൂർവളവ് പെരിങ്ങോട്ടുകുന്ന് സ്വദേശി നിധിൻലാലിനെതിരെ (22) നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഫറോക്ക് ജോയന്റ് ആർ.ടി.ഒ സി.പി. സക്കരിയ അറിയിച്ചു. നല്ലളം കീഴ്‌വനപാടം വലിയപടന്ന വി.പി. അഫ്സലിന്റെ മകൾ സൻഹ മറിയം (എട്ട്) ആണ് ദാരുണമായി മരിച്ചത്.മാതാവ്: സുമയ്യ. സഹോദരങ്ങൾ: റബീഹ്, യസീത്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നല്ലളം പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽകുണ്ടായിത്തോട് ചെറിയ കരിമ്പാടം അംഗൻവാടിക്കു സമീപം വ്യാഴാഴ്ച വൈകീട്ട് 4.15നാണ് സംഭവം. ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി സ്കൂളിൽ പഠിക്കുന്ന സൻഹ മറിയത്തിനെ സ്കൂൾ വാഹനത്തിൽ മാതാവിന്റെ വീട്ടുപരിസരത്ത് ഇറക്കിയശേഷം, വാഹനം ഉടൻ പിന്നോട്ട് എടുക്കുകയും വിദ്യാർത്ഥിയുടെ മുകളിലൂടെ കയറിയിറങ്ങുകയും ആയിരുന്നു