കോഴിക്കോട്: മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്.വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും ,ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു ബൈക്കുകൾ മോഷ്ടിച്ചതെന്നും പോലീസ് പറയുന്നു. തട്ടിയെടുത്ത ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് വിദ്യാർത്ഥികൾ ഇവ കടത്തിയിരുന്നത്. പോലീസിന്റെ വിശദമായ പരിശോധനയിൽ മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു. ഉടമസ്ഥർ വഴിയരികിൽ വെച്ചിരിക്കുന്ന ബൈക്കുകളാണ് വിദ്യാർത്ഥികൾ പ്രധാനമായും മോഷ്ടിച്ചുകൊണ്ടിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!