തൃശൂർ: റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം.വ്യാഴാഴ്ച പുലർച്ചെ 4.55 നായിരുന്നു സംഭവം. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ട്രാക്കിലുണ്ടായിരുന്ന ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. ലോക്കോപൈലറ്റാണ് മരത്തടിയിൽ ട്രെയിൻ കയറിയെന്ന രീതിയിൽ വിവരം റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം. ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു