ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ജീവനൊടുക്കിയത്. വിവാഹം കഴിക്കാൻ ഐശ്വര്യ മഹേഷ് ലോഹർ (20) എന്ന യുവതി വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് കൊലപ്പെടുത്തുകയായിരുന്നു. നാഥ് പൈ സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് ഇയാൾ ഐശ്വര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പിന്നീട് പ്രതി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തു. ഇയാൾ പെയിന്റിങ് തൊഴിലാളിയായിരുന്നു. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയാണ് പ്രശാന്ത്. ഐശ്വര്യയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നേരത്തേ, പ്രശാന്ത് പെൺകുട്ടിയുടെ അമ്മയോടും മകളെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹാഭ്യര്‍ഥനയുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രശാന്ത് ഐശ്വര്യയെ ശല്യം ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച പ്രശാന്ത്, ഐശ്വര്യയുടെ അമ്മായിയുടെ വീട്ടില്‍ ഒരു കുപ്പി വിഷവുമായി എത്തി.തുടര്‍ന്ന് ഐശ്വര്യയോട് വിവാഹക്കാര്യം പറഞ്ഞു. എന്നാല്‍ ഐശ്വര്യ എതിര്‍പ്പ് അറിയിച്ചപ്പോള്‍ കൈവശമിരുന്ന വിഷം ഐശ്വര്യയുടെ വായിലേക്ക് ഒഴിച്ചു. എന്നാല്‍ ഐശ്വര്യ എതിര്‍ത്തപ്പോള്‍ കൈവശമിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ഐശ്വര്യ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. തുടര്‍ന്ന് പ്രശാന്ത് അതേ കത്തി ഉപയോഗിച്ച് തന്നെ സ്വന്തം കഴുത്ത് മുറിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെത്തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!