എളേറ്റിൽ: മൂർക്കൻ കുണ്ട് കളത്തിൽപാറ പ്രദേശത്തിലൂടെ ഓടി മറിഞ്ഞ മാനിനെ എളേറ്റിൽ വട്ടോളി ചോലയിൽ നിന്നും പിടികൂടി. ചോലയിലെ പള്ളിക്കു സമീപം ഉള്ള വയലിൽ നിന്നാണ് ഫോറസ്ററ് ഓഫിസിൽ വിവരം അറിയിച്ച ശേഷം നാട്ടുകാർ പിടികൂടിയത്, വനപ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്ത് എങ്ങനെ മാൻ എത്തിപ്പെട്ടു എന്നതാണ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്നത്, മാൻ ഈ പ്രദേശത്തുകൂടെ ഓടുന്നത് കണ്ട് പലരും കാട്ടുപന്നി എന്ന് തെറ്റിദ്ധരിച്ച് ഭയപ്പെട്ടിരുന്നു