പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം.കൃഷ്ണ കുമാർ തന്റെ എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് വണ്ടാഴിയിലെ വീട്ടിലെത്തി സ്വയം വെടിയുതിർക്കുകയായിരുന്നു. കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഭാര്യയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയമാണ് കൃഷ്ണകുമാറിനെ കൊലപാതകത്തിലേക്ക് നയിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!