കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിന് ഇന്ന് വൈകിട്ടോടെയാണ് തീ പിടിച്ചത്. ആദ്യം തീപിടിച്ചത് സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്.കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. നേവിക്കും കോസ്റ്റുകാർഡിനും സ്ഥലത്തെത്താൻ കായലിലെ വെള്ളക്കുറവ് ഒരു തടസമായി നിൽക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ വെല്ലിങ്ടൺ ഐലൻഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തും.സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസ്സമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!