പാലക്കാട്: പാലക്കാട് മുതലമടയിൽ വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമട സ്വദേശികളായ അർച്ചന, ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയിൽ മുതലമട പത്തിച്ചിറയിലെ സ്വന്തം വീട്ടിനുള്ളിലും ഗിരീഷിനെ മുതലമട മിനുക്കംപാറയിലെ സ്വന്തം വീടിന് സമീപവുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മുതലമട സ്വദേശികളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഇരുവീട്ടിലും പ്രശ്നമുണ്ടായിരുന്നു ഒന്നിച്ചുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതിൽ മനംനൊന്തായിരിക്കാം ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!