കോഴിക്കോട് ഭരണഘടന അവകാശങ്ങൾ അട്ടിമറിച്ച് രാ ജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘ്പരിവാർ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ എസ്.കെ .എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മൗ ലികാവകാശ ബഹുജന റാലി ഇന്ന് നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ബഹുജന റാലി ഇന്ന് ജനസാഗരമാകും ജനാധിപത്യ മതേതര സമു ഹത്തിന്റെ ഏകീകരണം ലക്ഷ്യ മാക്കി ആയിരങ്ങൾ സംഗമി ക്കുന്ന അവകാശ സംരക്ഷണ റാലിയിൽ കേന്ദ്ര സർക്കാരി നെതിരേ പ്രതിഷേധമിരമ്പും. വൈകീട്ട് അഞ്ചിന് കോഴി ക്കോട് കടപ്പുറത്താണ് റാലി നടക്കുക,ഇടിയങ്ങര മുഹമ്മദലി കടപ്പുറത്തുനിന്ന് വൈ കിട്ട് 5 മണിക്ക് റാലി ആരംഭിച്ച് തീ രദേശ റോഡിലൂടെ കടപ്പുറം മറൈൻ ഗ്രൗണ്ടിൽ സമാ പിക്കും. സമാപന സമ്മേളനത്തിൻ ഹാരിസ് ബീരാൻ എംപി , എം കെ രാഘവൻ എംപി , സത്താർ പന്തലൂർ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ പ്രസംഗിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!