തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കൊലപാതക പരമ്ബര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസില്‍ കീഴടങ്ങുകയായിരുന്നു.പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയെന്നാണ് അഫാൻ പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്ന് മൊഴി. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളിലും എത്തിയിട്ടുണ്ട്.