കോഴിക്കോട്: എന്‍.ഐ.ടിയുടെ രാഗം ഫെസ്റ്റിവലിനെതിരെ പരാതി നൽകി ആക്ടിവിസ്റ്റായ ദിനു വെയില്‍. രാഗം ഫെസ്റ്റിന്റെ ഭാഗമായി സംവരണം എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ച് അപമാനിച്ചുവെന്നാണ് ദിനു വെയിൽ ആരോപിക്കുന്നത്. ട്രാവലിംഗ് അലവന്‍സ് ചോദിച്ചതിനാണ് പരിപാടി റദ്ദാക്കിയതെന്നും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്തിയ ശേഷമാണ് സംഘാടകര്‍ വാട്‌സാപ്പില്‍ വിവരമറിയിക്കുന്നതെന്നും കാണിച്ച് ദിനു വെയില്‍ എസ്.സി/ എസ്.ടി കമ്മിഷനും യൂത്ത് കമ്മിഷനും പരാതി നല്‍കി.ദിനു വെയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കുള്ള യാത്രയിലാണ് ഞാന്‍ ..തൃശൂര്‍ കഴിഞ്ഞു .എന്നാല്‍ പ്രസ്തുത പരിപാടി ക്യാന്‍സല്‍ ചെയ്തതായി ഇപ്പോള്‍ എന്നെ സംഘാടകന്‍ മെസ്സേജിലൂടെ അറിയിച്ചു.. തിരക്കുകള്‍ക്ക് ഇടയിലും ഈ പരിപാടിക്ക് ചെല്ലാമെന്നു കരുതിയത് ഇത് റിസെര്‍വഷന്‍ സംബന്ധിച്ച ചര്‍ച്ച ആയതിനാലാണ് . നല്ല പുറം വേദനയില്‍ മരുന്ന് കഴിച്ചാണ് യാത്ര തുടങ്ങിയത് . വണ്ടിയില് ഇരുന്ന് വായിക്കുകയും എഴുതുകയും ചെയ്താല്‍ തലവേദന വരുമായിരുന്നിട്ടും നാളത്തെ പാനല്‍ ചര്‍ച്ചക്കായി നോട്ടുകള്‍ തയ്യാറാക്കുകയായിരുന്നു .തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടിയത് തത്കാലില്‍ ആണ് . രാജധാനിയില്‍ മാത്രമേ ഒഴിവ് ഉണ്ടായിരുന്നുള്ളു .അതും തൃശൂര്‍ വരെയേ ഒഴിവുണ്ടായിരുന്നുളൂ . 1594 രൂപ ചിലവാക്കിയാണ് ടിക്കറ്റ് എടുത്തത് .ടിടിയോട് സംസാരിച്ചു കോഴിക്കോടേക്ക് 840 രൂപ കൂടി കൊടുത്തു ടിക്കറ്റ് നീട്ടിപ്പിച്ചു ഈ രാത്രി യാത്ര ചെയ്യുകയായിരുന്നു . സംഘാടകര്‍ ആകെ ചോദിച്ചിരുന്നത് requirements എന്തെങ്കിലും ഉണ്ടോ എന്ന് മാത്രമാണ് .റിക്വയര്‍മെന്റസ് എന്നാല്‍ ബേസിക് ആയ യാത്രാ കൂലി എന്ന് ഞാന്‍ കരുതിയിട്ടില്ല. അതിന് അങ്ങനൊരു അര്‍ത്ഥവും ഇല്ല .എന്റെ പ്രോഗ്രാമിനായി പ്രത്യേക requirements ഇല്ലാത്തതിനാല്‍ കോഴിക്കോട് നിന്നും നാളെ സഹ പാനലിസ്റ്റ് ആയ മായ ചേച്ചിക്കൊപ്പം പിക്ക് ചെയ്യണമെന്ന് മാത്രം പറഞ്ഞു .വണ്ടിക്ക് ചിലവായ തുകയുടെ കാര്യം പറഞ്ഞ ഉടനെ ആ കാരണത്താല്‍ പരിപാടി ക്യാന്‍സല്‍ ചെയുന്നു എന്ന് പറഞ്ഞു കൊണ്ട് ഓര്‍ഗനൈസര്‍ മെസ്സേജ് അയക്കുന്നു .ഞാന്‍ requirement ചോദിച്ചപ്പോള്‍ യാത്ര ചിലവ് വേണമെന്നു പറഞ്ഞില്ല എന്ന കുറ്റപ്പെടുത്തലും ഉണ്ട് .ഇത് കേവലം പൈസയുടെ മാത്രം പ്രശ്‌നമല്ല .ആരോഗ്യം വയ്യാണ്ടിരുന്നിട്ടും യാത്ര ചെയ്തു വരുമ്പോള്‍ , ഒരു പരിപാടിക്കായി മനുഷ്യന്‍ intelectually labour ചെയ്തു prepare ചെയ്തിട്ട് അവസാന നിമിഷം വണ്ടി കൂലി ചോദിച്ചതിന്റെ പേരില്‍ പരിപാടി ക്യാന്‍സല്‍ ചെയ്യല്‍ അപമാനിക്കല്‍ തന്നെയാണ് . ഒരുപക്ഷേ വിദ്യാര്‍ത്ഥികളാണ് , ഫണ്ടിന് ബുദ്ധിമുട്ടുണ്ട് എന്ന പറച്ചില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു സംസാരം എങ്കിലും ഉണ്ടായിരുനെങ്കില്‍ യാത്ര കൂലി വേണ്ടെന്ന് പറഞ്ഞേനെ . അങ്ങനെ നിരവധി പരിപാടികളില്‍ സ്വന്തം ചിലവിനാല്‍ തന്നെ പങ്കെടുത്തിട്ടും ഉണ്ട് . യാതൊരു പറച്ചിലുകളും ഇല്ലാതെ നിങ്ങള്‍ ആദ്യം requirement ചോദിച്ചപ്പോള്‍ വണ്ടി കൂലിയുടെ കാര്യം പറഞ്ഞില്ലെന്നു പറഞ്ഞു പരിപാടി ക്യാന്‍സല്‍ ചെയുന്നത് എന്തൊരു മോശമാണ് .അപമാനിക്കല്‍ ആണ് .രാഗത്തിന്റെ ഓര്‍ഗനൈസര്‍മാരില്‍ നിന്ന് മിനിമം മര്യാദയെയെങ്കിലും പ്രതീക്ഷിച്ചിരുന്നു. മനുഷ്യരോട് അന്തസ്സോടെ പെരുമാറുക എന്നത്, അവരുടെ എഫര്‍ട്ടിനെ മാനിക്കുക എന്നത് bare മിനിമം ആണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!