കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ്. നിഖിതയുടെ ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിനുള്ളിലാണ് നിഖില ആത്മ​ഹത്യ ചെയ്തത്.കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയെ വൈശാഖ് വിവാഹം കഴിച്ചത്. വൈശാഖ് വിദേശത്താണ്. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. ബന്ധുക്കളുടെ പരാതിയിൽ‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!