പത്തനംതിട്ടയിൽ യാത്രക്കാരെ പോലീസ് മർദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പോലീസുകാർക്കുമെതിരായ വകുപ്പുതല നടപടിക്ക് പിന്നാലെ സസ്പെൻഷനും. ഡിഐജി അജിതബീഗമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.