*നരിക്കുനി : *സാരംഗി-2K25* എന്ന പേരിൽ നെടിയനാട് എ.യു.പി സ്കൂൾ 69 -ആം വാർഷികവും HM – വഹീദ ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കുട്ടികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ വിവിധ കലാപരിപാടികളോടെ കാലത്ത് 10 മണിക്ക് തന്നെ പരിപാടികൾക്ക് തുടക്കമായി . വാർഷികം യാത്രയയപ്പ് ചടങ് വൈകിട്ട് നാലുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സീനത്ത് ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് നാലാം വാർഡ് മെമ്പർ ലതിക, മൂന്നാം വാർഡ് മെമ്പർ ചന്ദ്രൻ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ വഹീദ ടീച്ചർ, കൊടുവള്ളി ബി.പി.സി മെഹറലി, സ്കൂൾ മാനേജർ മുഹമ്മദ് അബ്ബാസ്, മാനേജ്മെന്റ് പ്രതിനിധി സാലിം അൽത്താഫ്, മുൻ എച്ച് എം സുരേഷ് മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദലി , എം പി ടി എ ചെയർപേഴ്സൺ അഷിത ടീച്ചർ, ജിഎം എൽ പി എസ് പിടിഎ പ്രസിഡണ്ട് ആർ കെ നിഷാദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. 35 വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക എംടി വഹീദ ടീച്ചർ മറുപടി പ്രസംഗം നടത്തി.പൂർവ്വ അധ്യാപകരായ റഹിം മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സൽമ ടീച്ചർ, സുലൈഖ ടീച്ചർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ ധനേഷ് കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എംസിഎം ഇഖ്ബാൽ നന്ദിയും പറഞ്ഞു.