കൊച്ചി: ആൺ സുഹൃത്തിൻറെ അക്രമണത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തലച്ചോറിന് ​ഗുരുതരമായ ക്ഷതമേറ്റ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടി ജീവന് വേണ്ടി പേരാടുന്നത്.എറണാകുളം ചോറ്റാനിക്കരയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആൺ സുഹൃത്തിൻറെ അക്രമത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. കേസിൽ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് അനൂപ് പൊലീസിന് നൽകിയ മൊഴി.യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബോധം തെളിഞ്ഞാൽ പൊലീസ് മൊഴിയെടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021ലെ പോക്സോ കേസ് അതിജീവിത കൂടിയാണ് യുവതി. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതിയെ വീടിനുള്ളിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടി 2021ലെ പോക്സോ കേസിലെ ഇരയെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അമ്മ പറഞ്ഞു. തലച്ചോറിൽ ഗുരുതരമായ പരിക്കുണ്ട്. ആൺസുഹൃത്തിനെ ഭയന്നാണ് വീട്ടിൽ നിന്നും മാറി നിന്നത് . ഇയാൾ മുൻപ് പലതവണ പെൺകുട്ടിയെ ആക്രമിച്ചിട്ടുണ്ട് . സ്ഥിരമായി ഇയാൾ വീട്ടിൽ എത്താറുണ്ട്. ഇയാൾക്കെതിരെ നേരത്തെയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ വീട്ടിൽ നിന്നും മാറി നിന്നത്. തന്നെ കൊല്ലും എന്നും പലതവണ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!