തിരുവനന്തപുരം പൂജപ്പുര പരീക്ഷാഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3 വർഷത്തെ പരിചയം അഭിലഷണീയം. അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുൻപായി ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്‌സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനംരാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത.കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഫോൺ: 0471 2303036.താൽക്കാലിക നിയമനംകേരഫെഡ് കൊല്ലം, കരുനാഗപള്ളി മേഖലകളിൽ സെയിൽസ് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏകീകൃത പ്രതിമാസ ശമ്പളം 20,000 രൂപയാണ്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 3 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം.