മലപ്പുറം:​ ​ഗേറ്റ് ശരീരത്തിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു സമീറും കുടുംബവും. ക്വാർട്ടേഴ്സിന്റെ മതിലിനോട് ചേർന്നുള്ള​ ​ഗേറ്റാണ് കുഞ്ഞിന്റെമേൽ വീണത്.കുട്ടി കളിക്കുന്നതിനിടെയാണ് ​ഗേറ്റ് തകർന്നുവീണത്. സംഭവസമയത്ത് സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ ​ഗേറ്റിൽ കയറിയാതാകാം അപകടത്തിന് കാരണമായതെന്നാണ് നി​​​ഗമനം. ഗേറ്റിന് സമീപത്തിരുന്നാണ് കുഞ്ഞ് കളിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു. ​ഗേറ്റിന്റെ അടിഭാ​ഗം തകർന്ന് കുട്ടിയുടെ ശരീരത്തിലൂടെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആളുപത്രിയിലേക്ക് പോകുന്നവഴിയാണ് മരിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!