കോഴിക്കോട്: വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചാണ് സംഭവം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വരനും സംഘവും സഞ്ചരിച്ച കാറിന് മുന്നിൽ ബൈക്കുകളിലെത്തിയ യുവാക്കൾ അഭ്യാസ പ്രകടനം നടത്തുകയും ഇത് ചോദ്യം ചെയ്തതോടെ കയ്യാംകളിയിൽ കലാശിക്കുകയുമായിരുന്നു.താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും സംഘവും. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഒടുക്കം റോഡിന് മധ്യത്തിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കാളിയായി. ബൈക്ക് യാത്രക്കാരായ യുവാക്കൾ മദ്യക്കുപ്പികളുമായാണ് കാറിനുള്ളിൽ ഉള്ളവരെ നേരിടാനായി എത്തിയതെന്നാണ് പരാതി.